തിരുവനന്തപുരം: ദേശീയ വനിതാകമ്മിഷന്റെ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവിയെ നാമനിർദേശം ചെയ്തു.ഭാരതീയ വിചാരകേന്ദ്രം മുൻ സംസ്ഥാന സെക്രട്ടറിയും മഹിളാ സമന്വയം സംസ്ഥാന കൺവീനറുമാണ് അഡ്വ. ജി. അഞ്ജനാദേവി.
വിമൺസ് കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹ്തകർ ഉൾപ്പെടെ 21 പേരടങ്ങുന്ന ഉപദേശക സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അഞ്ജനാദേവി. തിരുവനന്തപുരത്ത് അഭിഭാഷകയായ ഇവർ മുൻപ് ABVP ദേശീയ സമിതി അംഗമായിയുന്നു.
ഉപദേശക സമിതിയുടെ ആദ്യയോഗം കഴിഞ്ഞ ദിവസം മുംബയിൽ കൂടിയിരുന്നു.















