കൊല്ലം: കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ളമഠത്തിൽ കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്ക( 33 ) ആണ് മരിച്ചത്. മുറിയിൽ നിന്ന് പൊലീസ് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരായ പ്രശ്നങ്ങൾ കാരണമാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.കഴിഞ്ഞ മൂന്നു വർഷമായി ഇവർ ഈ മഠത്തിലെ അന്തേവാസിയാണ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ സമീപമുള്ള ബെൻസിഗർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് വീട്ടില്‍ നിന്ന് അമ്മ ഉള്‍പ്പടെയുള്ളവര്‍ മഠത്തിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വൈകാരികമായ രംഗങ്ങൾ ഉണ്ടായിയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചുകാലമായി ഡിപ്രഷനിലായിരുന്നുവെന്ന സൂചനയാണ് ആത്മഹത്യാകു റിപ്പ് നൽകുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.















