ഗുഹാവത്തി: അസാമിൽ ഹത്രാസ് മോഡൽ വർഗീയ കലാപത്തിന് ശ്രമിച്ച മൂന്ന് മലയാളികൾ അറസ്റ്റിൽ. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിദ്യാർത്ഥി സംഘടനയായ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് തൗഫീക്ക് മമ്പാട്, സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബ്രിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെ ചെക്ക്‌പോസ്റ്റിൽ വച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്‌ഐഒ) പ്രസിഡന്റ് റമീസ് അബ്ദുള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവരെ ചെപ്രി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ രേഖകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.















