സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് തിരുവനന്തപുരം ആതിഥ്യമരുളും: ഉദ്‌ഘാടനം കേരളാ ഗവർണർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്‌ക്ക് തിരുവനന്തപുരം ആതിഥ്യമരുളും: ഉദ്‌ഘാടനം കേരളാ ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2025, 10:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈമാസം 27നു തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം ഭിന്നശേഷി കലാകാരന്മാർ മാറ്റുരയ്‌ക്കും. ഡിഫറന്റ് ആർട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാമേള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രധാനമായും കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുക. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ലോകം ആഘോഷിക്കുന്ന തരത്തിൽ ഒരു വേദി ഒരുക്കി നൽകുകയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആർട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, അത്ഭുതാവഹമായ കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയാകെ കടമയാണെന്നും സമ്മോഹൻ കലാമേള രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽക്കട്ടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ്, നാഗ്പൂരിലെ കോംപോസിറ്റ് റീജണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്‌മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് (സിആർസി-നാഗ്പൂർ), ഡൽഹിയിൽ നിന്നുള്ള ന്യൂറോ ഡൈവേർജന്റ് സംഗീത സംഘം ‘ചയനിത് – ദ ചോസൺ വൺസ്’, ഒഡീഷയിലെ ജജാപുരിൽ നിന്നുള്ള സത്യ ആർട്ട് ആൻഡ് കൾച്ചർ ഡാൻസ് സ്റ്റുഡിയോ എന്നിവിടങ്ങളിലെ പ്രതിനിധികളും കലാമേളയിൽ പങ്കെടുക്കും. ഡൽഹി സ്വദേശിയായ ചയൻ തനേജയും അസം സ്വദേശിയായ ദേവാംഗ ബിദ്‌റും കലിതയും തുടക്കമിട്ട ചയനിത് – ദ ചോസൺ വൺസ്, ദേശീയ ശ്രദ്ധ നേടിയ ബാൻഡാണ്. രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ കലാപ്രകടനം നടത്തിയിട്ടുള്ള ബാൻഡിന്റെ പങ്കാളിത്തമാണ് ഇത്തവണത്തെ ദേശീയ ഭിന്നശേഷി കലാമേളയുടെ പ്രധാന ആകർഷണം.

”സമ്മോഹന്‍ എന്നത് കലോത്സവത്തനുപരി ഭിന്നശേഷി വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ദേശീയ വേദിയാണെന്ന് കല്‍ക്കട്ട എന്‍ഐഎല്‍ഡിയിലെ സാമൂഹിക-സാമ്പത്തിക പുനരധിവാസത്തിന്റെ ചുമതലയുള്ള അലേന്ദ്ര ത്രിപാഠി പറഞ്ഞു. ഇതുപോലുള്ള പരിപാടികള്‍ ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, കഴിവുകള്‍ വളര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക, സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഡിഫറന്റ് ആർട് സെന്റർ, സമ്മോഹനിലൂടെ ചെയ്യുന്നത്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ചികിത്സ, കലാ- കായിക പരിശീലനം, തൊഴിൽ പരിശീലനം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് കാസർഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെ (ഐഐപിഡി) പ്രവർത്തനങ്ങൾക്കും സമ്മോഹൻ 2025 ഊർജമേകും.

Tags: Gopinath muthukaduSammohan
ShareTweetSendShare

More News from this section

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies