പെരുമ്പാവൂർ : ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് യോഗക്ഷേമ സഭ പ്രസ്താവിച്ചു.
ഈ വിഷയത്തിൽ യോഗക്ഷേമ സഭയ്‌ക്ക് രാഷ്‌ട്രീയം കളിക്കാൻ താൽപര്യമില്ല.അയ്യപ്പ സംഗമത്തിന് യോഗക്ഷേമസഭയെ ക്ഷണിച്ചിട്ടുമില്ല. വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ യോഗക്ഷേമസഭ പോകില്ലെന്നും സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പെരുമ്പാവൂരിൽ പറഞ്ഞു.
യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശബരിമല രാഷ്‌ട്രീയ പരിഷ്കാരങ്ങൾക്കുള്ള വേദിയല്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട ഭക്തജനങ്ങളെ അതിൽ നിന്ന് ഒഴിവാക്കണമെന്നും അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു.















