ശ്രീനഗർ: കശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉധംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റു. സ്ഥലത്ത് മൂന്ന്, നാല് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
ദോഡ-ഉധംപൂർ അതിർത്തി പ്രദേശത്ത് വെടിവയ്പ് തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. സൈന്യവും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി ചേർന്നായിരുന്നു പരിശോധന. ഇതിനിടെ സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.















