മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താഴെക്കോട് സദേശിയായ 13 കാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി.
അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ്) നേഗ്ലീരിയ ഫൗലറി എന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ രോഗമാണ്. ചൂടുള്ള തടാകങ്ങളിലും നദികളിലും കാണപ്പെടുന്ന ഈ അമീബ മൂക്കിലൂടെ പ്രവേശിച്ച് മസ്തിഷ്കത്തെ ബാധിക്കുന്നു. കഴിഞ്ഞ വർഷം 36 കേസുകളും 9 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 2025-ൽ കേസുകൾ വളരെയധികം വർധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട് .















