ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ആശംസകളുടെ പ്രവാഹമാണ്. അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതം അനുസ്മരിച്ചു കൊണ്ടാണ് മിക്ക സന്ദേശങ്ങളും. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മയുടെ സന്ദേശം കൂട്ടത്തിൽ അൽപ്പം വ്യത്യസ്തമാണ്. ദാദാ ദാദാസാഹിബ് ഫാൽക്കെക്ക് ‘മോഹൻലാൽ അവാർഡ്’ നൽകണമെന്നാണ് കുറിപ്പിന്റെ രത്നചുരുക്കം.
രാംഗോപാൽ വർമ്മയുടെ കുറിപ്പ്
“ദാദാസാഹിബ് ഫാൽക്കെയെക്കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ല, അദ്ദേഹം ആദ്യത്തെ സിനിമ നിർമ്മിച്ചു എന്നതൊഴിച്ചാൽ, ഞാൻ അത് കണ്ടിട്ടില്ല , അത് കണ്ട ആരെയും ഞാൻ കണ്ടിട്ടില്ല, പക്ഷേ മോഹൻലാലിനെ കുറിച്ച് ഞാൻ കണ്ടതും അറിഞ്ഞതുമായതിൽ നിന്ന് ദാദാസാഹിബ് ഫാൽക്കെക്ക് മോഹൻലാൽ അവാർഡ് നൽകണമെന്ന് ഞാൻ കരുതുന്നു…..”
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നൽകി തുടങ്ങിയത്.















