തിരുവനന്തപുരം: ഹിന്ദു ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിച്ച സ്ഥിതി വിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. ബി. കെ ഷംജുവിന് വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസയച്ചു. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.
ജുലൈ 4 ന് വായനാ ദിനത്തോട് അനുബന്ധിച്ച് ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിലായിരുന്നു ബി. കെ ഷംജുവിന്റെ ഗുരുതര പരാമർശം. പാളയം ജംഗ്ഷനിൽ യേശുവും കൃഷ്ണനും നബിയും ഗോലി കളിച്ചപ്പോൾ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്‌ക്കാൻ നബി ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ മുണ്ടുപൊക്കി കാണിച്ചു. കെട്ടിടത്തിന്റെ മുകളിൽ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു. ഈ നിൽപ്പാണ് പാളയം പള്ളിക്ക് മുന്നിൽ കാണുന്ന ക്രിസ്തു രൂപം.’ എന്നിങ്ങനെയായിരുന്നു ഷംജുവിന്റെ വാക്കുകൾ.
അതിനീചവും നിന്ദ്യവുമായ വാക്കുകൾ കേട്ട് സദസ്സിലിരുന്നവർ പ്രതിഷേധിച്ചെങ്കിലും ഡയറക്ടർ മൗനം പാലിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് എൻജിഒ സംഘ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.















