പത്തനംതിട്ട: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പൊലീസിന് വൻ വീഴ്ച പറ്റിയെന്ന് ആരോപണം. ഇതേ തുടർന്ന് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി.
ലോക്കൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എസ്പിയാണ് മെമ്മോ നൽകിയത്. ആൾക്കൂട്ടം, എംസി റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ പോലീസ് മുൻകൂട്ടി കണ്ടില്ല എന്നും ആരോപണം.
പന്തളം സിഐ, അടൂർ സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മെമ്മോ നൽകിയത്. ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട് . ഇതിൽ DySPയടക്കമുള്ള ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും.















