കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്ന ചിലർ അയ്യപ്പ ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കേസരി ഭവനിൽ നടന്ന സർഗ സംവാദ സദസ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപൂജയും ഭാരതമാതാവും രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരമാണ്. ഭാരതമാതാവും ഗുരുപൂജയും നമ്മുടെ സംസ്കാരമാണ്. നമ്മുടെ ചിന്തയിലും രക്തത്തിലും അതുണ്ട്. അത് അവഗണിക്കാൻ കഴിയില്ല. ആർഎസ്എസുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ അഭിമാനമാണെന്നും ഗവർണർ പറഞ്ഞു.















