ലഡാക്ക്: ലഡാക്ക് സംഘർഷത്തിന് പിന്നിലെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. സോനം വാങ്‌ചുക്കിന്റെ എൻജിഒകളുടെ വിദേശഫണ്ടിംഗ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (HIAL), സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്നിവയുടെ ലൈസൻസാണ് മരവിപ്പിച്ചത്.
ദേശ താൽപ്പര്യത്തിന് വിരുദ്ധമായ വിദേശ സംഭാവനകൾ സംഘടന സ്വീകരിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദേശ ഫണ്ട് ഉപയോഗിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അടുത്തിടെ സ്വീഡനിൽ നിന്നും 4.93 ലക്ഷം രൂപ സംഘടനയ്‌ക്ക് ലഭിച്ചിരുന്നു. പരമാധാകാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ പഠിക്കാനാണ് ഈ പണം ഉപയോഗിച്ചത്. ഇത് എഫ്‌സിആർഎ നിയമത്തിന് വിരുദ്ധമാണ്.
വാങ്ചുക്കിന്റെ സംഘടനകൾ അന്വേഷണത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി സിബിഐ ഇവരുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സിബിഐ സംഘം ലഡാക്കിൽ എത്തി രേഖകൾ പിടിച്ചെടുക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.
ലഡാക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ സോനം വാങ്‌ചുക്കിന്റെ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. കൂടാതെ ബംഗ്ലാദേശ് സർക്കാരിന്റെ ഇടക്കാല തലവൻ മുഹമ്മദ് യൂനുസിന് ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. നേപ്പാളിലും ബംഗ്ലാദേശിലും അടുത്തിടെ നടന്ന യുവ ജനപ്രക്ഷോഭ മോഡലാണ് ഇവർ ലക്ഷ്യമിട്ടത്.















