ബെഗുസാരായ് ; രാജ്യത്ത് നടക്കുന്ന “ഐ ലവ് മുഹമ്മദ്” വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് . ഇന്ത്യയിൽ ഒരു ആഭ്യന്തരയുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വിദേശ പത്രങ്ങളുമായി ഒത്തുകളിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയും മുൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ‘നെപ്പോട്ടിസത്തിലൂടെ വളർന്ന ആളുകളാണ് . ഇവർ രണ്ടുപേരും ‘വലിയ അച്ഛന്മാരുടെ മക്കളല്ലായിരുന്നു എങ്കിൽ, ഒരുപക്ഷേ പ്രദേശത്തെ ജനങ്ങൾ പോലും അവരെ തിരിച്ചറിയുമായിരുന്നില്ല .
രാഹുൽ ഗാന്ധി ഒരു ‘അർബൻ നക്സൽ’ പോലെയാണ് പെരുമാറുന്നത്.രാഹുൽ , എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കൾ പൊതുജനങ്ങളിൽ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുകയും രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു .
ലേയിൽ അടുത്തിടെ നടന്ന ഒരു അക്രമത്തെ പരാമർശിച്ച്, ഇതും രാഹുൽ ഗാന്ധിയുടെ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഐ ലവ് മുഹമ്മദ്” വിവാദം ഈ ശൃംഖലയുടെ ഭാഗമാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ലേ മുതൽ മണിപ്പൂർ വരെ രാഹുൽ ഗാന്ധി സംഘർഷം പ്രോത്സാഹിപ്പിച്ചു. കാരണം സാധാരണക്കാർ ഇപ്പോഴും രാഹുലിൽ നിന്ന് അകന്നു നിൽക്കുകയാണ്.ഒരുപക്ഷേ അദ്ദേഹത്തിന് രാജ്യത്തേക്കാൾ വിദേശ രാജ്യങ്ങളോടായിരിക്കാം കൂടുതൽ സ്നേഹം തോന്നിയിരിക്കുന്നത്. രാജ്യത്തെ അപമാനിക്കാൻ അദ്ദേഹം വിദേശ പത്രങ്ങളുമായി സഹകരിക്കുന്നു“ എന്നും ഗിരിരാജ് സിംഗ് പറഞ്ഞു.















