തിമ്പു : ഭൂട്ടാൻ വാഹനക്കടത്തിൽ പ്രതികരണവുമായി ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്തെത്തി. ഭൂട്ടാനിൽ നിന്ന് എസ് യു വി, ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിൽ എത്തിയത് അനധികൃതമായിട്ടാകാമെന്ന് ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി പറയുന്നു. ഭൂട്ടാനിൽ ഡീ – രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളത്. എന്നാൽ എസ് യു വി – ലക്ഷ്വറി വാഹനങ്ങൾ അങ്ങനെ ഡി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കുന്നു.
കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ ഭൂട്ടനീസ് വാഹനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കാമെന്നും ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി വിശദീകരണം നൽകുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തതിൽ ഇക്കാര്യം വിശദമായി അന്വേഷിക്കും.
ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തി എന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാൻ റവന്യു കസ്റ്റംസ് പറഞ്ഞു. ഇന്ത്യന്‍ അധികാരികൾ വണ്ടികളുടെ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ആദ്യ ഉടമസ്ഥരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും കസ്റ്റംസ് വിഭാഗം വ്യക്തമാക്കി.















