ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം, കേരളത്തില്‍ 1622 പൊതുപരിപാടി,1423 പഥസഞ്ചലനങ്ങള്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം, കേരളത്തില്‍ 1622 പൊതുപരിപാടി,1423 പഥസഞ്ചലനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 05:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് രാജ്യമൊട്ടാകെ വിജയദശമി ആഘോഷത്തോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് നാഗ്പൂരില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും. രാജ്യമൊട്ടാകെ സംഘടനാദൃഷ്ടിയിലുള്ള മണ്ഡല അടിസ്ഥാനത്തിലാണ് ഇക്കുറി വിജയദശമി ആഘോഷിക്കുന്നത്.

കേരളത്തിലാകെ 1622 കേന്ദ്രങ്ങളിലാണ് വിജയദശമി പരിപാടികള്‍ നടക്കുന്നത്. 1423 കേന്ദ്രങ്ങളില്‍ പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനം നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തില്‍ 792 പരിപാടികളും 613 പഥസഞ്ചലനങ്ങളും നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ഉത്തരകേരള പ്രാന്തത്തില്‍ 830 പരിപാടികളും 810 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളും നടക്കും. ഉത്തര കേരളത്തിലെ വിജയദശമി പൊതുപരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. ദക്ഷിണ കേരള പ്രാന്തത്തില്‍ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളിലാണ് പരിപാടികള്‍.

ആര്‍എസ്എസ്് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, അഖിലഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായി ജെ. നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, വ്യവസ്ഥാ പ്രമുഖ് കെ. വേണു, സേവാ പ്രമുഖ് രവികുമാര്‍, പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, കാര്യകാരി അംഗം പി.ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികളില്‍ അധ്യക്ഷരാകും. കേരളത്തിലെ സംഘപ്രവര്‍ത്തന ചരിത്രം വിവരിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗം പരിപാടികളില്‍ പ്രകാശനം ചെയ്യും.

2026 വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദക്ഷിണ കേരളത്തില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ 26 വരെയും ഉത്തരകേരളത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 30 വരെയും മഹാസമ്പര്‍ക്കയജ്ഞം നടക്കും.

Tags: RSS route marchRashtriya Swayamsevak Sangh (RSS)Vijayadashami Festival100 Years of RSS
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies