കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ CPM നേതാവ് ഫോൺ വഴി ഭീഷണിപ്പെടുത്തിയ മുത്തപ്പൻ മടപ്പുര ഭാരവാഹിക്കെതിരെ പോലീസ് കേസ്. പെരളശ്ശേരിയിലെ ആലക്കാട് മുത്തപ്പൻ മടപ്പുര ഭാരവാഹിക്കെതിരെയാണ് പ്രതികാര നടപടിയുടെ ഭാഗമായി പോലീസ് കേസ് എടുത്തത്.
CPM നേതാവിന്‍റെ ഭീഷണി പുറത്തുവിട്ട വിനോദിനെതിരെയാണ് കേസെടുത്തത്. എന്നാൽ ഭീഷണി ഉയർത്തിയ അനീഷിനെതിരെ നടപടി എടുത്തിട്ടില്ല. ശോഭാ യാത്രയുടെ സമാപന പരിപാടി നടന്ന സ്ഥലമാണ് ആലക്കാട് മുത്തപ്പൻ മടപ്പുര. ഇതിനെതിരെ ആയിരുന്നു CPM ഭീഷണി.
ആലക്കാട് മുത്തപ്പൻ മടപ്പുരയിൽ വെച്ച് നടത്തിയ പരിപാടിക്കെതിരെ സിപിഎം നേതാവ് അനീഷ് വിനോദിനെ ഫോൺ വഴി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഭീഷണി റെക്കോർഡ് ചെയ്ത് പുറത്തുവിട്ടു എന്നാണ് മടപ്പുര ഭാരവാഹിയായ വിനോദിനെതിരെ എടുത്ത കേസ്. ഭീഷണി ഉയർത്തിയ സിപിഎം നേതാവ് അനീഷിനെതിരെ നടപടിയില്ല. കേസെടുത്തത് ഉന്നതതല സമ്മർദ്ദത്തെ തുടർന്നെന്ന് ആരോപണമുണ്ട്.















