ന്യൂഡൽഹി :കരൂരിൽ ടി വി കെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എൻ ഡി എ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു. ബിജെപി എംപിയും നടിയുമായ ഹേമമാലിനി കൺവീനറായി എട്ടംഗ സംഘമാണ് കരൂർ സന്ദർശിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആണ് സംഘത്തെ പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, എംപിമാരായ തേജസ്വി സൂര്യ, ബ്രജ് ലാൽ (മുൻ ഡിജിപി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), അപരാജിത സാരംഗി, രേഖ ശർമ, പുട്ട മഹേഷ് കുമാർ (ടിഡിപി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഈ സംഭവം അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ തമിഴ്‌നാട് സർക്കാർ ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.















