കരൂർ: കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞ ദിവസം ടി വി കെ നേതാവ് ജോസഫ് വിജയ് നടത്തിയ പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ TVK കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിലായി.
ഈ സംഭവവുമായി ബന്ധപ്പെട്ട്, ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ, ടി വി കെ ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ്, പാർട്ടി എക്സിക്യൂട്ടീവ് സി.ടി. നിർമ്മൽകുമാർ എന്നിവർക്കെതിരെ കരൂർ ടൗൺ പോലീസ് 5 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.
അതിനിടെയാണ് കേസിൽ പാർട്ടി കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂരിൽ സ്പെഷ്യൽ പോലീസ് മതിയഴകനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്നും റിപ്പോർട്ടുണ്ട്.















