വാഷിംഗ്ടൺ: യുഎസിൽ ആറ് വർഷത്തിനിടെ സർക്കാർ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. സർക്കാർ ചെലവുകൾക്കായുള്ള ധനഅനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് ഈ നിർണായക തീരുമാനമുണ്ടായത്. അവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. ഇത് ലക്ഷക്കണക്കിന് ജീവനക്കാരെ മോശമായി ബാധിക്കും. ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധിയിൽ പോകേണ്ടിവരും. എന്നാൽ അങ്ങനെ അവധിയെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് യുസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിംഗ് ബില്ലുകൾ സെനറ്റിൽ പാസാക്കാത്തതിനാലാണ് അമേരിക്ക ഭരണസ്തരംഭനത്തിലേക്ക് പോകുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ സെനറ്റ് പരാജയപ്പെടുകയായിരുന്നു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് യുഎസ് ഇത്തരമൊരു ഭരണസ്തംഭനം നേരിടുന്നത്.
നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡെമോക്രറ്റുകളുടെ പ്രധാന ആവശ്യം. 2013-ലെ സമ്പൂർണ അടച്ചുപൂട്ടലിൽ 8,50,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നാസ, ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, എഫ്ഡിഎ, യുഎസ്ഡിഎ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തുടരും. എയർ ട്രാഫിക് കൺട്രോളർമാർ, നിയമനിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയ മേഖലകളിലെ ജീവനക്കാർ ജോലിയിൽ തുടരാനാണ് സാധ്യത. 1981-ന് ശേഷമുള്ള പതിനഞ്ചാമത്തെ സർക്കാർ ഷട്ട്ഡൗൺ ആണിത്.















