കോട്ടയം : ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനയാണെന്ന് റിട്ട. ജസ്റ്റിസ് കെ ടി തോമസ്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ആര്‍എസ്എസ് എന്ന സംഘടനക്ക് നൂറു വര്‍ഷം തികയുന്നു എന്നത് യാഥാര്‍ത്ഥ്യമാകുകയാണ്. ആ സംഘടനയെ അറിയുന്നവര്‍ക്ക് ഇതൊരു അത്ഭുതമല്ല. ഇതൊരു രാഷ്‌ട്രീയ സംഘടനയല്ല. സാമൂഹ്യ, സംസ്‌കാരിക സംഘടനയാണ്. രാജ്യത്തിന്റെ വളര്‍ച്ചയാണ് അതിന്റെ ലക്ഷ്യം. അടിയന്തരാവസ്ഥയെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമാണ്.
മോഹന്‍ ഭാഗവത് പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയും സാംസ്‌കാരിക മുന്നേറ്റവുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് ഞാന്‍ മനസിലാക്കുന്നു. അത് വര്‍ഗീയ സംഘടനയല്ല. ഭാരത സംസ്‌കാരത്തിനു സാമൂഹ്യബോധം നല്കുന്ന സംഘടനയാണ്.
സ്വയരക്ഷക്ക് ജനങ്ങളെ പരിശീലിപ്പിക്കാന്‍ പല മാര്‍ഗങ്ങളും അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇവയെല്ലാം സ്വയം രക്ഷയ്‌ക്കു വേണ്ടി മാത്രമെ ഉപയോഗിക്കാറുള്ളു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 96-ാം വകുപ്പു പറയുന്നത് സ്വയം രക്ഷയ്‌ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കുറ്റകരമല്ല എന്നാണ്. മോഹന്‍ ഭാഗവത്, സുദര്‍ശന്‍ മുതലായ ആര്‍എസ്എസിന്റെ സമുന്നത നേതാക്കളുമായി ഞാന്‍ സൗഹൃദം പങ്കിട്ടിട്ടുണ്ട്. ഒരിക്കല്‍ മദ്രാസില്‍ നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ സുദര്‍ശന്‍ജിയെ കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞു. വളരെയധികം വ്യക്തിബന്ധമുള്ള ആളായിരുന്നു അദ്ദേഹം.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന്. ആര്‍എസ്എസില്‍ നിന്ന് രാഷ്ടീയത്തിലേക്കു പലരും വന്നിട്ടുണ്ട്. ഉദാഹരണത്തിന് വാജ്‌പേയ്, നരേന്ദ്ര മോദി തുടങ്ങിയവര്‍. ഇവരുടെ രാജ്യസ്‌നേഹവും, പ്രവര്‍ത്തനങ്ങളിലുള്ള അച്ചടക്കവും, ലാളിത്യവും ആര്‍എസ്എസില്‍ നിന്ന് ലഭിച്ചതാണെന്നു മനസിലാക്കുന്നു.















