ലക്നൗ: 75 കാരൻ വിവാഹപ്പിറ്റേന്ന് അന്തരിച്ചു. ഉത്തർപ്രദേശിലെ ജോൻപൂർ സ്വദേശി സംഗൂറാം ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. കൃഷിക്കാരാനായ സാഗൂറാമിന്റെ ആദ്യ ഭാര്യ ഒരു വർഷം മുൻപാണ് മരിച്ചത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഏകാന്തജീവിതം മടുത്തതോടെയാണ് സാഗൂറാം രണ്ടാം വിവാഹത്തിന് തീരുമാനിച്ചത്.
എന്നാൽ ബന്ധുക്കൾക്ക് ഈ വിവാഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. എല്ലാം എതിർപ്പുകളെല്ലാം മറികടന്ന് സെപ്തംബർ 29ന് അദ്ദേഹം വിവാഹിതിനായി. ജലാൽപൂർ സ്വദേശിനി മൻഭവതിയായിരുന്നു വധു. രജിസ്റ്റർ മാരേജ് നടത്തി ക്ഷേത്രത്തിൽ എത്തി താലികെട്ടി ചടങ്ങുകൾ നടത്തുകയും ചെയ്തു.
യുവതിയുടേതും രണ്ടാം വിവാഹമാണ്. തന്റെ കുട്ടികളെ നോക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് മൻഭവതി പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് തൊട്ടടുത്ത ദിവസമുള്ള മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സാഗുറാമിന്റെ ബന്ധുക്കൾ അധികവും യുപിക്ക് പുറത്താണ്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.















