നാഗ്പൂർ: “നാഗ്പൂരുമായി ബന്ധപ്പെട്ട രണ്ട് ഡോക്ടർമാർ എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറും ഡോ. ഭീംറാവു റാംജി അംബേദ്കറും”. നാഗ്പൂരിൽ നടന്ന ആർഎസ്‌എസിന്റെ വിജയദശമി ഉത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ദേശീയോദ്ഗ്രഥനം, സ്വഭാവരൂപീകരണം, സാമൂഹിക പരിഷ്കരണം എന്നിവയിൽ സംഘടന ഒരു നൂറ്റാണ്ട് നീണ്ട പ്രവർത്തനത്തിൽ സംഭാവനകളെ രാം നാഥ് കോവിന്ദ് പ്രശംസിച്ചു. ആർഎസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ, ബാബാസാഹേബ് അംബേദ്കർ, എംഎസ് ഗോൾവാൾക്കർ (ഗുരുജി), ബാലാസാഹേബ് ദേവറസ്, രജ്ജു ഭയ്യ, കെഎസ് സുദർശൻ തുടങ്ങിയ സംഘ നേതാക്കൾക്ക് ആദരാഞ്ജലികൾ അദ്ദേഹം അർപ്പിച്ചു.അവരുടെ കൂട്ടായ ദർശനം ആർഎസ്‌എസിനെ “ലോകത്തിലെ ഏറ്റവും പൗരാണികമായ സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായി” രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ഹെഡ്‌ഗേവാർ ജി സംഘടനയുടെ തൈ നട്ടുപിടിപ്പിച്ചതായും ഗുരുജി അത് വികസിപ്പിക്കുകയും അതിന്റെ വേരുകൾ ശക്തിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിലെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന, അവർക്ക് അഭിമാനവും മഹത്വത്തിന്റെയും പുരോഗതിയുടെയും പുനരുജ്ജീവനവും നൽകുന്ന, പവിത്രവും വിശാലമായതുമായ ഒരു ആൽമരം പോലെയാണ് ആർഎസ്‌എസ്. കർഷകർ മുതൽ വിദ്യാർത്ഥികൾ വരെയും, ശാസ്ത്രജ്ഞർ മുതൽ കലാകാരന്മാർ വരെയും, ഗോത്രവർഗക്കാർ മുതൽ നഗരങ്ങൾ വരെയും എല്ലാ മേഖലകളിലും പ്രവർത്തിച്ചുകൊണ്ട് സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി ആർഎസ്‌എസ് പ്രവർത്തിച്ചിട്ടുണ്ടെന്ന് കോവിന്ദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്ന ഏറ്റവും പഴക്കം ചെന്ന സംഘടനയാണ് ആർഎസ്‌എസ് എന്ന് രാം നാഥ് കോവിന്ദ് ജി പറഞ്ഞു.















