നാഗ് പുർ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിൽ നടന്ന സാംഘിക്ക് സമാപിച്ചു.
വിജയദശമിയിൽ സംഘസ്ഥാപനത്തിന്റെ വാർഷിക ആഘോഷങ്ങളുടെ പരിസമാപ്തിയിൽ സർ സംഘചാലക് ഡോ. മോഹൻ ഭാഗവതും വിശിഷ്ടാതിഥി മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും സംഘസ്ഥാനിൽനിന്ന് മടങ്ങി.
സാംഘിക്കിൽ പങ്കാളികളാകാൻ എത്തിയ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളുമായി സംവദിച്ച് സാന്നിദ്ധ്യത്തിന് സന്തോഷം നേരിട്ട് അറിയിച്ചാണ് മുൻ രാഷ്‌ട്രപതി മടങ്ങിയത്.















