കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം.
സെപ്തംബർ ആദ്യ വാരമാണ് കൃഷ്ണമ്മയ്‌ക്ക് കടിയേറ്റത്. ഓണത്തിന് കൊച്ചു മക്കൾക്ക് പലഹാരവുമായി പോകുമ്പോഴാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. കൃഷ്ണമ്മയുടെ മുഖത്തും നായയുടെ കടിയേറ്റിരുന്നു
ഡോക്ടറുടെ നിർദ്ദേശ പ്രകാരം എല്ലാ ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അവസാന വാക്സിനും സ്വീകരിച്ചതിന് ശേഷം കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.















