പാലക്കാട്: ഒൻപതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ സമരവുമായി KGMOA
പാലക്കാട്ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ ഡോക്ടർമാർ കരിദിനം ആചരിക്കും. ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകൾ, മീറ്റിംഗുകൾ ഉൾപ്പെടെ ബഹിഷ്കരിക്കും
ഈ മാസം 13 ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 14 ന് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഒപി ബഹിഷ്കരിക്കും എന്നും തീരുമാനം ഉണ്ട്
ഒൻപതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ തെളിവുകളില്ലാതെ അകാരണമായി രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തെന്നാണ് KGMOA യുടെ വാദം.















