തിരുവനന്തപുരം: പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ നാട്ടിൽ ഒരു പ്രയോഗമുണ്ട്. ‘എട്ടുമുക്കാലട്ടി വെച്ചപോലെ’ അത്തരം ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വച്ച് അതിന് കഴിയില്ല. നിയമസഭാംഗം എന്ന പരിരക്ഷ വച്ച് കൊണ്ടാണ് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിഗ് ഭരണപക്ഷം ബെഞ്ചിൽ അടിച്ചാണ് സ്വീകരിച്ചത് എന്നാണ് വിചിത്രം.
ഏത് അംഗത്തെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയുടേത് ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെടും. സഭയുടെ അന്തസ്സിന് ചേരാത്ത പരാമർശങ്ങൾ നീക്കം ചെയ്യുന്നതാണ് കീഴ്വഴക്കം. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തക്കാരമായ സ്പീക്കർ എ. എം ഷംസീർ ഇതിന് തയ്യാറാകുമോ എന്ന് അറിയില്ല.















