കൊല്ലം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. പട്ടാഴി സ്വദേശിനിയായ രാജിയാണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് അസുഖം ബാധിച്ച് രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പനിയും നടുവേദനയും തുടർന്ന് കഴിഞ്ഞ മാസമാണ് രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടൂർ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. വിവിധ പരിശോധനകൾ നടത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
പിന്നീട് രാജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു.















