എറണാകുളം: ഭാര്യയുടെ നഗ്നചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ 28-കാരൻ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ യുവാവിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെളളിയാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് നഗ്നചിത്രം പ്രൊഫൈലാക്കിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. യുവാവും ഭാര്യയും പിണങ്ങി കഴിയുകയായിരുന്നു.
മറ്റൊരാളുമായി ഭാര്യയ്‌ക്ക് ബന്ധമുണ്ടെന്ന് യുവാവ് പറയുന്നു. നഗ്നനയായി അയാളുമായി വീഡിയോ കോൾ ചെയ്യാറുണ്ട്. ഈ സമയത്ത് ഭാര്യ അറിയാതെ പകർത്തിയ ചിത്രമാണിതെന്നും യുവാവ് പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















