കൊച്ചി: തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരിയുടെ ചെവിക്ക് കടിയേറ്റു.എറണാകുളം വടക്കൻ പറവൂരിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. നായയ്‌ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയമെന്നു പരിസരവാസികൾ പറയുന്നു.
കുട്ടിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പേ വിഷബാധയുണ്ടോയെന്ന് സംശയത്തിൽ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കുട്ടിക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകി
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സ്വദേശി വഹീദയെ പുല്ല് പറിക്കുന്നതിനിടെ ചെവി തെരുവുനായ കടിച്ചെടുത്തിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വിഷയം രൂക്ഷമായിട്ടും നടപടിയില്ലെന്നും പഞ്ചായത്ത് നടപടി കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകും.















