കൊച്ചി: സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് മാറ്റത്തിനെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മന്ത്രിയുടെ പ്രസ്താവന മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് സെൻകുമാർ ചൂണ്ടിക്കാട്ടി. ബഹുമാനപ്പെട്ട ഹൈക്കോടതി ഇതിനകം വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനുമുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രി പോകുമെന്നാണോ പറയുന്നതെന്ന് സെൻകുമാർ ചോദിച്ചു.
പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ബഹുമാനപ്പെട്ട മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ കണ്ടു. വാസ്തവത്തിൽ മത പ്രീണനം എത്രയാകാം എന്നുള്ളതിന്റെ പരിധികളുടെയെല്ലാം ലംഘനമാണ് മന്ത്രിയുടെ ഈ പ്രസ്താവന. തികച്ചും അനുചിതമാണെന്ന് പറയാതെ വയ്യ. കാരണം, ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിർദേശം നൽകിക്കഴിഞ്ഞു. ഇനി ആ നിർദേശത്തിന് മുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി പോകുമെന്നാണോ പറയുന്നത് ? എല്ലാ കാര്യത്തിലും ഈ മന്ത്രി ആദ്യം പറയുന്ന കാര്യം മുല്ലാക്കയെയോ ബിഷപ്പിനെയോ കണ്ടാൽ കീഴ്മേൽ മറിക്കും.
വിദ്യാഭ്യാസത്തിന്റെ അഭാവം കുറച്ചധികം കാണുന്നുണ്ട് ! അതുകൊണ്ടാവാം ഹൈക്കോടതി പറഞ്ഞതൊന്നും മനസ്സിലാവാഞ്ഞത്. ഈ വിഷയത്തിൽ വളരെ വ്യക്തമാണ്
കർണാടകയിൽ ഉണ്ടായ ഹിജാബ് വിഷയത്തിലെ വിധി നിലനിൽക്കുകയാണ്. അതിനെതിരെ സുപ്രീം കോടതിയിൽ അവർ പോയി. അവിടെ 2 ജഡ്ജിമാരും 2 വ്യത്യസ്തത അഭിപ്രായം പറഞ്ഞു. അതിനാൽ ആ കേസിൽ ഇതുവരെ വിധി വന്നിട്ടില്ല. അതുകൊണ്ട് കർണാടക ഹൈക്കോടതി വിധി നിലനിൽക്കുകയാണ്. അതിൽ കൃത്യമായി പറയുന്നുണ്ട് ഹിജാബ് / നിക്കാബ് ഇതൊന്നും മതപരമായ നിർബന്ധം അല്ല എന്ന്. അതായത് സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാം എന്നുള്ളത്.
ഈ വിഷയത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിയും ഇതിനു മുൻപ് വന്നിട്ടുള്ളതാണ്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ 2 വിദ്യാർഥികൾ നൽകിയ സമാന ഹർജ്ജിയെ സംബന്ധിച്ചാണ്.
മതവിശ്വാസം അനുസരിച്ചു അവരവരുടെ ഇഷ്ടമനുസരിച്ചുള്ള വേഷം ധരിക്കാനാണെങ്കിൽ ചില ജെയിൻ കമ്മ്യൂണിറ്റികൾക്ക് (ദിഗംബരർ ) ആകാശമാണ് അവരുടെ വേഷം. അവർ നഗ്നരായി സ്‌കൂളിൽ വന്നാൽ ഈ ശിവൻകുട്ടി മന്ത്രി സമ്മതിക്കുമോ ? അതും അവരുടെ മത അവകാശമാണ്. മതം പറയുന്നു അവർ നഗ്നരായി വരണം എന്ന്. അവരും ന്യുനപക്ഷങ്ങളാണ്. അവർക്ക് വേണ്ടി അത് അനുവദിക്കാൻ പറ്റുമോ ?
ഇപ്പോൾ അതൊന്നും അനുവദിക്കുന്ന ഒരു സാഹചര്യം ഇല്ല. കാരണം അതിനെല്ലാം കാരണങ്ങൾ വ്യക്തമായുള്ള നിയന്ത്രണങ്ങളുണ്ട്, അല്ലാതെ മതത്തിന്റെ അവകാശങ്ങൾ അനിയന്ത്രിതമായുള്ള കാര്യങ്ങളെ അല്ല. നിയന്ത്രിതമായുള്ള അവകാശങ്ങളാണ് അതെല്ലാം. ഭരണഘടനനയുടെ അനുച്ഛേദം 25 മുതൽ വായിച്ചു നോക്കു, അത് വായിച്ചു നോക്കിയാൽ മന്ത്രിക്ക് മനസ്സിലാകും. എല്ലാം അനിയന്ത്രിതമായ സ്വാതന്ത്ര്യങ്ങൾ അല്ല എന്ന് മനസ്സിലാകും.
അതുപോലെ ആ സ്‌കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആരാണ് ? എസ്ഡിപിഐ ! അതിന് എസ്ഡിപിഐയെ കുറ്റപ്പെടുത്താൻ തന്റേടവും ധൈര്യവും ഇല്ലാത്ത അവിടുത്തെ എംപി ഹൈബി ഈഡൻ പറയുന്നത് ” ആർഎസ്എസുകാരും ബിജെപികാരും വന്നു പ്രശ്നം ഉണ്ടാക്കി എങ്ങനെയാണ് ഇയാൾക്കു എസ്ഡിപിഐക്കാരെ ആർഎസ്എസുകാരും ബിജെപികാരും ആയി കാണാൻ കഴിഞ്ഞത് ?നട്ടെല്ലില്ലാത്ത ഒരു എംപി ആണ് ഇത്. അതുകൊണ്ടാണ് ഈ എംപി ഇതൊക്കെ പറയുന്നത്.
എസ്‌ഡിപിഐയെ കണ്ടാൽ കമഴ്ന്നു വീഴുന്ന ഒരു എംപി ആണ് ഹൈബി ഈഡൻ. മുനമ്പത്തു അത് കണ്ടതാണ്. ഇവിടെ പറയുന്നത് ആർഎസ്എസ് ബിജെപി ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ല എന്ന്. അവിടെ വന്നത് എസ്‌ഡിപിഐ ആണ്. അവരെ പറയാൻ മുട്ടിടിക്കുന്ന എംപി, അവരെ പറയാതെ വല്ലവരെയും പറയുന്നു.
സുഡാപ്പികളുടെ അടുത്ത ചോദ്യം. കന്യാസ്ത്രികൾ എന്തുകൊണ്ട് ഇത് ധരിച്ചിരിക്കുന്നു എന്നാണ്. അത് അവരുടെ യൂണിഫോം ആണ്. പക്ഷേ അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയല്ല. അവർ വിദ്യാർഥികൾ ആയിരുന്നു എങ്കിൽ ആ സ്‌കൂളിലെ നിയമം അനുസരിച്ചുള്ള യൂണിഫോം മാത്രമേ അവർ ധരിക്കാൻ പാടുള്ളു , ധരിക്കുമായിരുന്നുള്ളു. ഏതായാലും അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയാണ്, പ്രിൻസിപ്പാളോ , അധ്യാപികയോ ആകാം.
യൂണിഫോം എന്നത് വസ്ത്രത്തെ സംബന്ധിക്കുന്നതാണ്. അതിൽ കുരിശുമാലയോ കുങ്കുമ പൊട്ടോ ഒന്നും അതിൽ ബാധകമല്ല. നെറ്റിയിലെ നിസ്കാര തഴമ്പ് മാറ്റിക്കൊണ്ട് വരാൻ പറയാൻ പറ്റുമോ ? അത് മാറ്റാൻ പറയാൻ ആർക്കും പറ്റില്ല.
കാരണം യൂണിഫോമിന്റെ ഭാഗമല്ല. അതുപോലെ പോലീസിൽ , പട്ടാളത്തിൽ എല്ലാം ഡ്രസ്സ് കോഡ് ഉണ്ട്. പട്ടാളത്തിന്റെ കാര്യം പറഞ്ഞാൽ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു പത്ര സമ്മേളനം നടത്തിയത് ആരാണ് എന്ന് അറിയാമല്ലോ ? കേണൽ സോഫിയ ഖുറേഷി. അവർ പത്ര സമ്മേളനത്തിൽ വന്നത് ഹിജാബ് ധരിച്ചോ നിക്കാബ് ധരിച്ചോ അല്ല. കരസേനയുടെ യൂണിഫോമിൽ ആണ്. ലോകം മുഴുവൻ അത് കണ്ടു. ആവേശം കൊണ്ടു. അതുകൊണ്ട് ഇവിടെ പലരും ചെയ്തു കൂട്ടിയ വിവാദങ്ങൾ എല്ലാം തെറ്റാണ്.
ഒരു സ്ഥലത്തു കേറി കേറി കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. പല സ്ഥലത്തും നമ്മൾ ദിവസേന ഇത്തരം വാർത്തകൾ കാണുന്നുണ്ട്. ഇവർ പതുക്കെ പിടി മുറുക്കുകയാണ്. ഇവരുടെ മുന്നിൽ കമഴ്ന്നു കിടന്നു കാലു നക്കുകയാണ് എൽഡിഎഫും യുഡിഎഫും. ഇസ്ലാം ജന്മമെടുത്ത സൗദി അറേബ്യ യിൽ പോലുമില്ലാത്ത മത നിയമങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളും സൗദിയുമെല്ലാം പുരോഗമന പരമായ നിലയിലേക്ക് പോകുമ്പോൾ കേരളത്തിലെ ചിലർ 6 ആം നൂറ്റാണ്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കണം. കേരളത്തെ ഒരു ശരിയത്ത് രാജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതിന് തീവ്രവാദികൾ ഓരോരോ പരീക്ഷണങ്ങൾ നടത്തുകയാണ്. അതിൽ വിജയിച്ചാൽ അടുത്തതിലേക്ക് പോകും.
ശിവൻകുട്ടി മന്ത്രി പറയുന്നത് തെറ്റാണ്. ഇവിടെ ഒരു കോടതിയുണ്ട്. കോടതി വിധി അനുസരിച്ചു അവിടെ ഈ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂൾ മാനേജ്മെന്റും തമ്മിൽ ഒരു ധാരണയായിട്ടുണ്ട്. ആ കുട്ടി സ്‌കൂൾ യൂണിഫോം ധരിക്കുമെന്നും നിയമങ്ങൾ പാലിക്കുമെന്നും. അത് തള്ളിക്കളഞ്ഞു നടപടിയെടുക്കാനുള്ള അധികാരം ശിവൻകുട്ടി എന്ന വിദ്യ ആഭാസ മന്ത്രിക്കില്ല എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്, സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു















