ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. 200 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാൻ ശേഷിയുള്ള മിസൈലാണ് അസ്ത്ര മാര്‍ക്ക് 2 മിസൈല്‍. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.
ആദ്യഘട്ടത്തിൽ 700 അസ്ത്ര മാര്‍ക്ക് 2 മിസൈലുകളാണ് വ്യോമസേനയ്ക്ക് കൈമാറുന്നത്. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അസ്ത്ര മാർക്ക് 1 ന്റെ വിപുലീകരിച്ച പതിപ്പാണ് അസ്ത്ര മാര്‍ക്ക് 2 മിസൈല്‍. 160 കിമി ആയിരുന്നു അസ്ത്ര മാർക്ക് 1ന്റെ പരിധി. ഭാരതം സ്വന്തമായി വികസിപ്പിച്ച, യുദ്ധ വിമാനങ്ങളില്‍ നിന്ന് തൊടുത്തുവിടാനും 200 കിലോമീറ്റര്‍ വരെ അകലത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ശേഷിയുള്ള മിസൈലാണ് അസ്ത്ര മാര്‍ക്ക് 2 മിസൈല്‍.
ഇവ വ്യോസേനയുടെ സുഖോയ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ഫൈറ്റർ ജെറ്റ് ഫ്ലീറ്റുകളിൽ ഘടിപ്പിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു. കാഴ്ച പരിധിക്കയ്പ്പുറം റേഞ്ചുള്ള ബിയോന്‍ഡ് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് തുടങ്ങി നിരവധി പ്രതിരോധ കമ്പിനികൾ പ്രൊജക്റ്റുമായി സഹകരിച്ചിട്ടുണ്ട്.
ആളില്ലാ വ്യോമ സംവിധാനങ്ങളെ അസ്ത്ര 1 വിജയകരമായി തകര്‍ത്തിട്ടുണ്ട്. ശത്രു ലക്ഷ്യങ്ങളെ കൃത്യമായി ട്രാക്ക് ചെയ്തു കണ്ടെത്തി തകര്‍ക്കാനാകും ഇതിന്. അത്യാധുനിക ഗതി നിര്‍ണയ സംവിധാനങ്ങളാണ് അസ്ത്രയ്ക്കുള്ളത്. മിസൈലില്‍ അത്യാധുനിക മാര്‍ഗനിര്‍ദേശ, നാവിഗേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ പല യുദ്ധവിമാനങ്ങളും, ആളില്ലാ വിമാനങ്ങളും തകര്‍ത്തത് ഇന്ത്യയുടെ അസ്ത്ര മിസൈലാണ്. ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിലെ നിര്‍ണായക നാഴികക്കല്ലായാണ് ഇതിനെ വിദഗ്ദര്‍ കാണുന്നത്.















