ന്യൂഡൽഹി: പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വ്യാജ നിർമ്മാണ യൂണിറ്റിൽ ഡൽഹി ക്രൈം ബ്രാഞ്ചിന്റെ റെയ്ഡ്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രധാന ഉൽപ്പന്നമായ ക്ലോസ്അപ്പ് ടൂത്ത് പേസ്റ്റിന്റെ വ്യാജനാണ് ഇവിടെ നിർമിച്ചിരുന്നത്. 25,000-ത്തോളം വ്യാജ പേസ്റ്റുകൾ പൊലീസ് കണ്ടെത്തി.
ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ തന്നെയാണ് വ്യാജ നിർമ്മാണ യൂണിറ്റിനെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്. റെയ്ഡിൽ ഉത്പാദനത്തിന് ഉപയോഗിച്ച യന്ത്രങ്ങൾ, പാക്കിംഗ് മെറ്റീരിയലുകൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
“ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉൽപ്പന്നമായ ക്ലോസപ്പ് ടൂത്ത പേസ്റ്റിന്റെ വ്യാജൻ വിപണിയിൽ വിൽക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ പൊലിനെ അറിയിക്കുകയായിരുന്നു, കമ്പനിയുടെ അസോസിയേറ്റായ നരേന്ദ്ര സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















