അലഹബാദ്: നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30,000 രൂപ മുടങ്ങാതെ ജീവനാംശം നൽകണമെന്ന് സമാജ് വാദി എംപിയോട് കോടതി. സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിക്കാണ് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. രാംപൂരിൽ മണ്ഡലത്തിൽ നിന്നാണ് മൊഹിബ്ബുള്ള നദ്‌വി ലോക്സഭയിൽ എത്തിയത്.
2024 ഏപ്രിൽ 1-ന് ആഗ്രയിലെ കുടുംബ കോടതി നാലാമത്തെ ഭാര്യയ്‌ക്ക് ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയ നദ്‌വി സമർപ്പിച്ച ഹർജിയിലാണ് വിധിയുണ്ടായത്.
തുക കൃത്യമായി നൽകിയില്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും അലഹബാദ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിഷയം വിവാഹ തർക്കവുമായി ബന്ധപ്പെട്ടതാണെന്നും രമ്യമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും എംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.















