തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് കോൺഗ്രസിൽ കലാപം.അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ ചാണ്ടി ഉമ്മന്‍
കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ചാണ്ടി ഉമ്മന്‍ എക്‌സിറ്റ് അടിച്ചു. പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും എ ഗ്രൂപ് നോമിനിയായ അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നാലകത്തിരുന്നതിലും ചാണ്ടി ഉമ്മന്‍ പരസ്യവിമര്‍ശനമുയർത്തിയിരുന്നു.
പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടായിരുന്നെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് എക്സിറ്റ് ആയതെന്നു ശ്രദ്ധിച്ചിട്ടില്ല. “ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോ ഫോണ്‍ പ്രശ്‌നമായിട്ടാണ്”, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
“തന്റെ അഭിപ്രായം പാര്‍ട്ടിവിരുദ്ധമായിരുന്നില്ല, തന്നെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിന്‍ വാര്‍ക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞ ശേഷം പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നതായും താൻ പറഞ്ഞു”.ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം ചാണ്ടി ഉമ്മന്റെ പരസ്യവിമര്‍ശനത്തില്‍ കൊണ്ഗ്രെസ്സ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ വിളിച്ച് ചാണ്ടി ഉമ്മനെ നീരസം അറിയിച്ചു.















