ആലുവ: ആര്‍എസ്എസ് മുന്‍ കേരള പ്രാന്ത സംഘചാലകും പ്രശസ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായിരുന്ന പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനം 20ന് നടക്കും. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും. 19ന് രാത്രി കൊച്ചിയിലെത്തുന്ന സര്‍സംഘചാലക് 20ന് രാവിലെ പി.ഇ.ബി. മേനോന്റെ ആലുവയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ 10.30ന് നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ അദ്ദേഹം സ്മൃതിഭാഷണം നടത്തും.
കേരള ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, സംഘ വിവിധക്ഷേത്ര സംഘടനാ ഭാരവാഹികള്‍, രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.















