ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവും ഹിജാബ് അനുകൂല നേതാവുമായ അലി ഷംഖാനിയുടെ മകൾ വിവാഹത്തിന് ധരിച്ചത് സ്ട്രാപ്പ്ലെസ് ഗൗൺ. 2024 ടെഹ്‌റാനിലെ എസ്പിനാസ് പാലസ് ഹോട്ടലിൽ നടന്ന വിവാഹ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പാശ്ചാത്യ ശൈലിയിലുള്ള ഗൗണാണ് ഫാത്തിമ ഷംഖാനി ധരിച്ചത്. സ്ട്രാപ്പ്‌ലെസ്, ലോ-കട്ട് ഗൗൺ ധരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കല്യാണത്തിൽ പങ്കെടുത്ത മറ്റ് സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നില്ല.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് യുവതികളെ കൊലപ്പെടുത്താൻ ഉത്തരവിട്ടയാളാണ് അലി ഷംഖാനി. ഇറാനിൽ തലയും മുടിയും മറയ്‌ക്കാത്തതും അനുചിതമായ വസ്ത്രധാരണം നടത്തുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് പിഴ, ചാട്ടവാറടി അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയാണ് ഭരണകൂടം നൽകുന്നത്. ഖമേനിയുടെ അടുപ്പക്കാരുടെ ആഡംബര വിവാഹവും ഹിജാബിനോടുള്ള നഗ്നമായ അവഗണനയും ഇറാനികളെ രോഷാകുലരാക്കിയിരിക്കുകയാണ്.















