എറണാകുളം: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് യുവാവ് എത്തിയത്. മലപ്പുറം സ്വദേശിയായ അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം.
യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരും വീട്ടിലുണ്ടായിരുന്നവരും ചേർന്ന് യുവാവിനെ പിടികൂടി. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് വീട്ടിൽ കയറിയത്. യുവാവിന്റെ ഉദ്ദേശ്യം മോഷണം ആയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.















