കോഴിക്കോട് : രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കിടെ യാണ് കേരളത്തിലെ ദേശീയതയുടെ ശബ്ദാമായ കേസരിയുടെ പ്രചാര മാസം കടന്നു വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കല, സാഹിത്യം, സാമൂഹികം, ശാസ്ത്രം, സംസ്കാരം, അധ്യാപനം, കായികം എന്നീ രംഗങ്ങളിലെ 100 പ്രമുഖരെ കേസരി വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേസരിഭവനിൽ കേസരിക്കൂട്ടം സാംസ്‌ക്കാരിക സദസ് സംഘടിപ്പിച്ചു.
സംഘം നൂറ്റാണ്ടിന്റെ നിറവിലെത്തിയ ഇക്കുറി കോഴിക്കോട് കേസരി ഭവനിൽ നടന്ന കേസരിക്കൂട്ടം സാംസ്‌ക്കാരിക സദസിൽ ഇരുന്നൂറിഅമ്പതോളം പേരാണ് പങ്കെടുത്തത് . അതിൽ കവികൾ , കലാകാരന്മാർ , ശാസ്‌ത്രജ്ഞൻമാർ , എഞ്ചിനീ യർമാർ , നോവലിസ്‌റ്റുകൾ , സിനിമാസീരിയൽ താരങ്ങൾ , റിട്ട. ജഡ്ജിമാർ , അഭിഭാഷകർ , കോളേജ് അധ്യാപകർ , രാഷ്‌ട്രീയനേതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരായിരുന്നു ഭൂരിപക്ഷവും . സംഘനൂറ്റാണ്ടിൽ ഒരു ലക്ഷം കേസരിവരിക്കാരെന്ന ലക്ഷ്യത്തിലേക്കുള്ള ആവേശോജ്ജ്വലമായ കുതിപ്പായി കേസരിക്കൂട്ടം മാറി.















