മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു. സെൻട്രൽ റെയിൽവേയാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്. ‘സിപിഎസ്എൻ’ എന്നാണ് പുതിയ സ്റ്റേഷൻ കോഡ്. ഒക്ടോബർ 15 ന് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായൂതി സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഛത്രപതി ശിവാജി മഹാരാജിന്റെ മകനും മറാത്തയുടെ രണ്ടാമത്തെ ഭരണാധികാരിയുമാണ് ഛത്രപതി സംഭാജി മഹാരാജ്. മൂന്ന് വർഷം മുൻപ് മഹാരാഷ്‌ട്ര സർക്കാർ ഔറംഗാബാദ് നഗരത്തിന്റെ പേരും സംഭാജി നഗർ എന്നാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഷന്റെ പേരും മാറ്റിയത്.















