സാൻ ഫ്രാൻസിസ്കോ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ഏകദേശം 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ആഗോള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ.
2022-ന് ശേഷം ആമസോൺ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ നടപടികളിൽ ഒന്നാണിത്. കോവിഡ് മഹാമാരിയുടെ പേരിൽ 27,000 പേരെയാണ് അന്ന് പിരിച്ച് വിട്ടത് ഈ ആഴ്ച തന്നെ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.ആമസോണിൽ ആകെ 15 ലക്ഷത്തോളം ജീവനക്കാരാണുള്ളത്.
ആഗോള തലത്തിൽ ഈ വർഷം ഇതുവരെ 216 കമ്പനികളിൽ നിന്നും ഏകദേശം 98,000 പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 2024-ൽ ആകെ 153,000 ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്..















