ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍ ജബല്‍പൂരില്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍ ജബല്‍പൂരില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 02:52 pm IST
FacebookTwitterWhatsAppTelegram

ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് വാര്‍ഷിക കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 46 സംഘടനാപ്രാന്തങ്ങളില്‍ നിന്നുള്ള 407 കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

വിജയദശമിയോടെ ആരംഭിച്ച സംഘശതാബ്ദി കാര്യക്രമങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. നാഗ്പൂരില്‍ നടന്ന വിജയദശമി പരിപാടിയില്‍ ദലൈലാമയുടെയും മുന്‍രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെയും ശുഭസന്ദേശങ്ങളോടെയാണ് ശതാബ്ദി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. നാഗ്പൂരിലെ പരിപാടിയില്‍ മാത്രം പൂര്‍ണ ഗണവേഷത്തില്‍ 14,101 സ്വയംസേവകര്‍ പങ്കെടുത്തു. വിദേശത്തു നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തുടനീളം എല്ലാ കേന്ദ്രങ്ങളിലും വലിയതോതിലാണ് സ്വയംസേവകരും സമൂഹത്തിലെ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തത്.

ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗൃഹ സമ്പര്‍ക്കം വ്യത്യസ്ത കാലയളവുകളിലാണ് ഓരോ സംസ്ഥാനത്തും നടക്കുന്നത്. 25 മുതല്‍ 40 ദിവസം വരെ തുടരുന്ന സമ്പര്‍ക്കത്തിന്റെ ഭാഗമായി ലഘുലേഖകളും സംഘസാഹിത്യങ്ങളുമായി എല്ലാ വീടുകളിലും സ്വയംസേവകരെത്തും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സമ്പര്‍ക്ക പരിപാടി നടന്നുവരികയാണ്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമൂഹിക ഐക്യം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സ്വദേശി, പൗരബോധം എന്നീ പഞ്ചപരിവര്‍ത്തന സന്ദേശമാണ് സമ്പര്‍ക്കത്തിന്റെ പ്രധാന ഊന്നല്‍.

പഞ്ചായത്ത് തലത്തില്‍ സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് നടത്തുന്ന ഹിന്ദു സമ്മേളനങ്ങള്‍, ജില്ലാ തലത്തില്‍ നടക്കാനിരിക്കുന്ന പൗരപ്രമുഖരുടെ യോഗങ്ങള്‍, സദ്ഭാവനാ യോഗങ്ങള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവയെക്കുറിച്ചും കാര്യകാരിമണ്ഡല്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. പഞ്ചപരിവര്‍ത്തനം എന്ന ആശയം സമൂഹത്തിലെ എല്ലാ സംഘടനകളിലും വ്യക്തികളിലും എത്തിക്കുന്നതിനുള്ള പ്രത്യേക പരിശ്രമങ്ങള്‍ നടത്തും. നവംബര്‍ 8, 9 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ബെംഗളൂരുവിലെ സംവാദസഭയില്‍ പങ്കെടുക്കും.

സിഖ് ഗുരു ഗുരു തേഗ് ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികവും വീര ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് കാര്യകാരി മണ്ഡല്‍ പ്രത്യേക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മഹാകോസല്‍ പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെയും പങ്കെടുത്തു.

Tags: Sunil AmbekarAkhil Bharatiya Karyakari Mandal BaithakRSS at 100
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies