മലപ്പുറം: നാടമുറിക്കാൻ കത്രികയില്ല, ഉദ്ഘാടനം ചെയ്യാൻ കഴിയാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി. തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയാണ് ആകെ കോമഡിയായി മാറിയത്. നൂറുകണക്കിന് ആളുകളാണ് പരിപാടിൽ പങ്കെടുക്കാൻ എത്തിയത്.
കത്രികയ്‌ക്ക് വേണ്ടി കുറച്ചു സമയം കാത്തുനിന്നശേഷം നാട മുറിക്കാതെ കുഞ്ഞാലിക്കുട്ടി പരിപാടി നടക്കുന്ന ഭാഗത്തേക്ക് പോയി. ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പണി പൂർത്തിയാകാതെയായിരുന്നു ഉദ്ഘാടനം.
സ്റ്റേജിൽ എത്തിയപ്പോൾ അവിടെയും പി കെ കുഞ്ഞാലിക്കുട്ടിക്ക് പണികിട്ടി. പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം പ്രതിപക്ഷ ”ഉഷണനാവ്’ എന്നാണ് എൽഇഡി വാളിൽ എഴുതിയിരുന്നത്. ചടങ്ങിൽ നിന്നും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.















