തിരുവനന്തപുരം : തീവ്രവാദികൾ താമരശ്ശേരി ബിഷപ്പിനുനേരെ വധ ഭീഷണി ഉയർത്തിയത് സംപ്രേഷണം ചെയ്യാനുള്ള ധൈര്യം കാണിച്ചത് ജനം ടിവി മാത്രമാണെന്ന് ഷോൺ ജോർജ്ജ്.
പിണറായി വിജയൻ എസ് ഡി പി ഐ യുടെ അടിമയാണെന്നും കേരളത്തെ ഇസ്‌ലാമിക് സ്റ്റേറ്റാക്കാൻ പി എഫ് ഐ യ്‌ക്ക് ഇടതു-വലതു മുന്നണികൾ കൂട്ടുപിടിക്കുന്നു എന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ്ജ് ആരോപിച്ചു.
“പൊളിറ്റിക്കൽ ഇസ്‌ലാം അജണ്ടകളിലൂടെയാണ് ഇടതു-വലതു മുന്നണികൾ കടന്നുപോകുന്നത്. തീവ്രവാദികൾ താമരശ്ശേരി ബിഷപ്പിനുനേരെ വധ ഭീഷണി ഉയർത്തിയത് സംപ്രേക്ഷണം ചെയ്യാനുള്ള ധൈര്യം കാണിച്ചത് ജനം ടിവി മാത്രമാണ്. ഈ വിഷയം റിപ്പോർട്ട് ചെയ്താൽ എസ് ഡി പി ഐ പിണങ്ങുമോയെന്ന് മുഖ്യധാരാ മാധ്യമങ്ങൾക്കു പേടിയാണ്. സ്വർണക്കൊള്ളയെ കുറിchchum ചർച്ച ചെയ്തത് ബി ജെ പി മാത്രമാണ്. ”
ഷോൺ ജോർജ്ജ് പറഞ്ഞു.
ആചാരലംഘനത്തിന് ദുഷ്കർമം ചെയ്ത പിണറായി വിജയനാണ് അയ്യപ്പ സംഗമം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.















