തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.
തമ്പാനൂർ റെയിൽവേ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ട്രെയിനിനുള്ളിൽ നടന്ന കുറ്റകൃത്യമായതുകൊണ്ടാണ് റെയിൽവേ പോലീസ് കേസെടുക്കുന്നത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വര്‍ക്കല അയന്തി ഭാഗത്ത് വെച്ച് യുവതിയെ തള്ളിയിട്ടത്. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടിയാണ്(സോനാ -19 ) അക്രമത്തിനിരയായത്.
തിരുവനന്തപുരം പാലോട് സ്വദേശിയാണ് സുരേഷ് കുമാർ (45) . പനച്ചമൂട്, വോങ്കോട് എന്ന സ്ഥലത്താണ് താമസം. ഇയാൾ കമ്പിവേലി കെട്ടുന്ന ജോലി ചെയ്യുന്നതായിപറയപ്പെടുന്നു.















