തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
ട്രെയിനിന്റെ വാതിൽ നിന്നും പെൺകുട്ടിമാറിയില്ലെന്നും അതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നും പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പിന്നിലാണ് ചവിട്ടിയത്.പ്രതി സുരേഷ് കുമാർ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.
ശ്രീക്കുട്ടിയെ ഇയാൾ ട്രെയിനിൽ നിന്നും ചവിട്ടി പുറത്തിട്ടത് രാത്രി 8.30 ഓടെയാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു സുരേഷ് കുമാർ പെൺകുട്ടിയുടെ ദേഹത്ത് ചാരി. എതിർത്തപ്പോൾ ഇയാൾ ശ്രീക്കുട്ടിയെ ചവിട്ടി. രണ്ടാമത് ചവിട്ടേറ്റ അർച്ചന വാതിൽ കമ്പിയിൽ പിടിച്ചു കിടന്നു.
സഹയാത്രികരാണ് ഇവരെ പിടിച്ചു കയറ്റിയത്. പക്ഷെ ശ്രീക്കുട്ടി പുറത്തേക്ക് വീണു.
പ്രതി സുരേഷ് കുമാറിന് മുമ്പ് കേസുണ്ടോയെന്ന് പൊലീസ്പരിശോധിക്കുന്നു. ഇയാൾ ട്രെയിനിൽ തനിച്ചായിരുന്നു യാത്ര.















