കോഴിക്കോട്: ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച് മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നിൽ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസമായി മിസ്രിയയും കുഞ്ഞുങ്ങളും ഭർത്താവിന്റെ വീടിന് പുറത്താണ് കഴിയുന്നത്. കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. ഗൾഫിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ് ഫൈസൽ. കുറച്ചുകാലമായി ഇയാൾ ഭാര്യയ്ക്കും മക്കൾക്കും ആവശ്യത്തിന് ചെലവിന് നൽകാറില്ല. അതിനിടെയാണ് ഫൈസൽ മറ്റൊരു നിക്കാഹ് കഴിച്ചത്. വിവരം അറിഞ്ഞതോടെ മിസ്രിയയും മക്കളും ഭർത്താവിന്റെ വീട്ടിൽ എത്തി. ഇവരെ കണ്ടതോടെ ഫൈസൽ വീടു പൂട്ടി മുങ്ങി.
ഉപ്പ വിവാഹം കഴിച്ച വിവരം അറിഞ്ഞതോടെ ഒൻപതാം ക്ലാസുകാരിയായ മകൾ സ്കൂളിൽ പോയിട്ട് ദിവസങ്ങളായി. എന്തെങ്കിലും ആവശ്യം പറയുമ്പോൾ പണിയില്ല പൈസയില്ല എന്നാണ് ഉപ്പ പറയാണ്. മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്കൂളിൽ പോയിട്ട് ഒരാഴ്ചയായി, മികച്ച കായിക താരം കൂടിയായ ഒൻപതാം ക്ലാസുകാരി പറയുന്നു.
മിസ്രിയയിൽ നിന്നും വിവാഹം മോചനം നേടിയെന്നാണ് ഫൈസൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു.















