അനിസ്ലാമികം!!! സ്കൂളുകളിൽ മ്യൂസിക്കും ഡാൻസും ഫിസിക്കൽ എഡ്യുക്കേഷനും വേണ്ട; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തി യൂനുസ് സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

ധാക്ക: വീണ്ടും തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ മുട്ടുകുത്തി മുഹമ്മദ് യൂനുസ് സർക്കാർ. ബം​ഗ്ലാദേശിലെ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കി. സംഗീതവും നൃത്തവും പഠിക്കുന്നത് അനിസ്ലാമികം എന്ന്  വിശേഷിപ്പിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനം പിൻവലിച്ചത്. കൂടാതെ കായികാദ്ധ്യാപകരുടെ തസ്തികയും നിർത്താലാക്കിയതായി ബിഡി ന്യൂസ് 24 റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഓ​ഗസ്റ്റിലാണ് സ്കൂളുകളിൽ ഡാൻസും മ്യൂസിക്കും ഫിസിക്കൽ എഡ്യൂക്കേഷനും പഠിപ്പിക്കാൻ തസ്തിക സൃഷ്ടിച്ചത്. മതസംഘടനകളുടെ സമ്മർദ്ദം മൂലമാണോ  തീരുമാനം പിൻവലിച്ചതെന്ന് ചോദ്യത്തിന് മറുപടി പറയാൻ മന്ത്രാലയ ഉദ്യോഗസ്ഥൻ മസൂദ് അക്തർ ഖാൻ വിസമ്മതിച്ചു.

മതമൗലിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ നിരവധി നയപരമായ തീരുമാനങ്ങൾക്കിടയിലാണ് യൂനുസിന്റെ പുതിയ പിൻമാറ്റം. സർക്കാർ നടത്തുന്ന പ്രൈമറി സ്കൂളുകളിൽ മത അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന് ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബർ മാസത്തിൽ നടന്ന ഇസ്ലാമിസ്റ്റ് സമ്മേളനത്തിൽ സം​ഗീതവും നൃത്തവും പഠിച്ചാൽ കുട്ടികൾ നശിക്കുമെന്നും നിരീശ്വരവാദികളാകുമെന്നും അവകാശപ്പെട്ടിരുന്നു.

ദിയോബന്ദി ഇസ്ലാമിസ്റ്റ് അഭിഭാഷക ഗ്രൂപ്പായ ഹെഫാസത്ത്-ഇ ഇസ്ലാം സർക്കാരിന്റെ നീക്കത്തെ “ഇസ്ലാമിക വിരുദ്ധ അജണ്ട” എന്ന് അപലപിക്കുകയും റിക്രൂട്ട്മെന്റ് നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Share
Leave a Comment