പ്രകാശ് രാജ് ജൂറി ചെയർമാനായ സംസ്ഥാന ചലച്ചിത്ര അവാർഡിനെ പരിഹസിച്ചും വിമർശിച്ചും ശ്രീജിത്ത് പണിക്കർ. വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ഗാനരചയിതാവ് അവാർഡ് നൽകിയതിന് ശ്രീജിത് പരിഹാസ രൂപേണയാണ് വിമർശിച്ചിരിക്കുന്നത്. മികച്ച ഗാനരചനാ അവാർഡിന് അർഹമായ വരികൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു ശ്രീജിത് പണിക്കർ പ്രകാശ് രാജിനെ പരിഹസിച്ചത്.
മികച്ച ഗാനരചനാ അവാർഡിന് അർഹമായ വരികൾ
“പിടിച്ചതെല്ലാം പുലിവാല് ഡാ
കാണ്ടാമൃഗത്തിന്റെ തോല് ഡാ”
അർത്ഥസമ്പുഷ്ടമായ സൂപ്പർ വരികൾ ഡാ!
പ്രകാശ് രാജേ, മികച്ച അവാർഡ് ഡാ!”– എന്നായിരുന്നു ശ്രീജിത് പണിക്കരുടെ വിമർശനം.
ഇതിനു പുറമെ മികച്ച ബാലതാരത്തെ പ്രഖ്യാപിക്കാത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. “സ്താനാർത്തി ശ്രീക്കുട്ടൻ” എന്ന സിനിമയിലെ കുട്ടികളായ അഭിനേതാക്കളെയൊന്നും മ്മടെ കുച്ച്ഭി ചേട്ടൻ കണ്ടില്ലെന്ന് തോന്നുന്നു. മികച്ച ബാലതാരം ഇല്ലത്രേ! അതെന്തായാലും ഒരു കഞ്ചനൊപ്പം കുട്ടികൾ വേദി പങ്കിട്ട് സമ്മാനം വാങ്ങേണ്ടെന്ന തീരുമാനത്തിന് കയ്യടി. ” – ശ്രീജിത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.















