ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി വാരാണസിയിലേക്ക് എത്തും. നവംബർ ഏഴ് മുതൽ രണ്ട് ദിവസത്തെക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ ഉണ്ടാവുക. വാരാണസിലെത്തുന്ന പ്രധാനമന്ത്രി ബിജെപി നേതാക്കളുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. വാരാണസിയിൽ നിന്ന് ബജുരാഹോയിലയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ബി ജെ പി പ്രവർത്തകർ അറിയിച്ചു.തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ബീഹാറിലേക്ക് പോകും.
വാരണാസിയിലെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് റോഡിന് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകിയിട്ടുണ്ട്. വരുണ നദിയുടെ തീരത്തുകൂടിയുള്ള ഏകദേശം 20 മുതൽ 21 കിലോമീറ്റർ വരെ നീളമുള്ള ഈ റോഡ് ഹർഹുവ-രജതലബ് റിംഗ് റോഡിനെ നമോ ഘട്ടുമായി ബന്ധിപ്പിക്കും. ഇതിന്റെ നിർമ്മാണത്തോടെ, ജൗൻപൂർ, പ്രയാഗ്‌രാജ്, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും നഗരത്തിൽ പ്രവേശിക്കാതെ തന്നെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ഘട്ടുകളിലേക്കും മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.















