ഒറ്റപ്പാലം: ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തോട്ടക്കര ചെരാപ്പറമ്പിൽ 54 കാരനായ ഷംസുദ്ദീന്റെ മൃതദേഹമാണ് മായന്നൂർ പാലത്തിന് താഴെയായി കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ മരിച്ചയാളെ അവസാനമായി കണ്ടവരുണ്ടെന്നാണ് വിവരം.
ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.പുഴയിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത് .പിന്നീട് ഒറ്റപ്പാലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്യും















